പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ 6 പേരെ കസ്റ്റ‍ഡിലെടുത്ത് സൈന്യം; വിശദമായി ചോദ്യം ചെയ്യും

Published : May 05, 2024, 02:11 PM IST
പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ 6 പേരെ കസ്റ്റ‍ഡിലെടുത്ത് സൈന്യം; വിശദമായി ചോദ്യം ചെയ്യും

Synopsis

ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത്തത്.   

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത്തത്. 

ആക്രമണത്തിൽ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരർ കാടുകളിൽ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും പൊലീസും ചേർന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.

PREV
click me!

Recommended Stories

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി
പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു