
ജയ്പൂര്‍: ജയ്പൂരില്‍ ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റ് മീറ്റിങ്ങിനിടെ സ്കീനില്‍ തെളിഞ്ഞത് പോണ്‍ വീഡിയോ. ബിസിനസ് സ്റ്റാന്‍റേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാജസ്ഥാന്‍ ഫുഡ് ആന്‍റ് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പദ്ധതികളുടെ അവലോകനം നടക്കവെയായിരുന്നു സംഭവം.
ജില്ലാ ഓഫീസര്‍മാരെയും വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ബന്ധിപ്പിച്ചായിരുന്നു യോഗം നടന്നത്. ഫുഡ് ആന്‍റ് സിവില്‍ സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് നിലവിലുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. 33 ജില്ലാ ഓഫീസര്‍മാരോടൊപ്പം സെക്രട്ടേറിയറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
പെട്ടെന്ന് വീഡിയോ കോണ്‍ഫറന്‍സ് സ്ക്രീനില്‍ പോണ്‍ വീഡിയോ പ്ലേ ആവാന്‍ തുടങ്ങി. വീഡിയോ കണ്ടതോടെ ഓഫീസര്‍മാരെല്ലാം ഞെട്ടലോടെ യോഗത്തില്‍ നിന്ന് ഇറങ്ങി മാറിനിന്നു. രണ്ട് മിനിട്ടോളം വിഡിയോ പ്രദര്‍ശനം തുടര്‍ന്നു. ഒടുവില്‍ ടെക്നിക്കല്‍ ടീം എത്തി ഇത് ഓഫ് ചെയ്യുകയായിരുന്നു.
മീറ്റിങ് പകുതി ആയപ്പോഴാണ് വീഡിയോ പ്ലേ ആയതെന്നും ഇത് സംബന്ധിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍റര്‍ ഡയറക്ടറെ വിളിച്ചിരുന്നതായും സിവില്‍ സപ്ലൈസ് സെക്രട്ടറി മുഗ്ദ്ദ സിങ് പറഞ്ഞു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam