ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

Published : Nov 23, 2026, 05:16 PM IST
Whats App

Synopsis

ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം.നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റ്ക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഡൽഹി: വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത. ഉപയോഗശേഷം നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റ്ക്സ് യൂണിറ്റാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആക്ടീവ് ആയിട്ടുള്ള വാട്ട്സ് ആപ്പ് വെബ് സെഷനുകളിൽ നിന്ന് അക്കൌണ്ട് ഹോൾഡർ അറിയാതെ പ്രൈവറ്റ് മെസേജുകൾ സൈബർ ക്രിമിനലുകൾ അയച്ചേക്കാമെന്നാണ് കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഔദ്യോഗികവും സാമ്പത്തികവുമായ വിവരങ്ങൾ വാട്ട്സാപ്പിലൂടെ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. പൊതുവായ കംപ്യൂട്ടറുകളിൽ വാട്ട്സ് ആപ്പ് വെബ് ഉപയോഗിച്ചാൽ കർശനമായി ലോഗ് ഔട്ട് ചെയ്യണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക, ഒഴിവാക്കപ്പെട്ടവരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് സുപ്രീംകോടതി
കീടനാശിനി ഉള്ളിൽ ചെന്ന് ബിജെപി എംഎൽഎ രേഖ പത്രക്ക് വിഷബാധയേറ്റു, അതീവ ഗുരുതരാവസ്ഥയിൽ; അന്വേഷണം