ഒരു ജോഡി ചെരുപ്പിന് 83000 രൂപ, ലോക്കല്‍ ഇന്ത്യന്‍ ബ്രാന്‍ഡില്‍ നിന്ന് പ്രചോദനം, ലോകപ്രശസ്ത ബ്രാൻഡായ പ്രാദയുടെ പുത്തൻ പരീക്ഷണം

Published : Apr 29, 2026, 12:08 PM IST
prada launches kolhapuri inspired sandal collection in collaboration with indian artisans

Synopsis

ഇന്ത്യൻ കോലാപ്പൂരി ചെരിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ലിമിറ്റഡ് എഡിഷൻ സാൻഡൽ ശേഖരം പുറത്തിറക്കി ലോകപ്രശസ്ത ഫാഷൻ ബ്രാൻഡായ പ്രാദ

ദില്ലി: ഇന്ത്യൻ കോലാപ്പൂരി ചെരിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ലിമിറ്റഡ് എഡിഷൻ സാൻഡൽ ശേഖരം പുറത്തിറക്കി ലോകപ്രശസ്ത ഫാഷൻ ബ്രാൻഡായ പ്രാദ. ഇന്ത്യയിലെ പരമ്പരാഗത ചെരുപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നിർമ്മാണം. റിപ്പോർട്ടുകൾ പ്രകാരം, മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കോലാപുരി ചെരിപ്പ് നിർമ്മാണ ശൈലികളെ അടിസ്ഥാനമാക്കിയാണ് പ്രാദയുടെ ഈ പുതിയ ശേഖരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരകൗശല തൊഴിലാളികളുടെ ശൈലിയും ആധുനിക ഡിസൈനും ചേർത്താണ് ഉൽപ്പന്നം ഒരുക്കിയിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലെ എട്ട് ജില്ലകളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന മൂന്ന് വർഷത്തെ പ്രത്യേക പരിപാടിയും പ്രാദ പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത കൈത്തൊഴിൽ സംരക്ഷിക്കുകയും ആഗോള വിപണിയിൽ അതിന് പുതിയ സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഈ സാൻഡലുകൾ തെരഞ്ഞെടുക്കപ്പെട്ട പ്രാദ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. ഓരോ ജോഡിയുടെയും വില ഏകദേശം 750 യൂറോ (ഏകദേശം 80,000 രൂപയ്ക്ക് മുകളിൽ) വരെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗാളിൽ വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ അക്രമം; പോളിങ് ഏജന്‍റ് ആക്രമിക്കപ്പെട്ടുവെന്ന് ബിജെപി; തെരഞ്ഞെടുപ്പ് നിരീക്ഷകർക്കെതിരെ മമത
സെന്തിൽ ബാലാജിക്ക് തിരിച്ചടി: ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു; മദ്രാസ് ഹൈക്കോടതി ഉത്തരവ്