പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ പ്രഫുൽ ഖോഡ പട്ടേൽ ഈ മാസം 16-ന് ലക്ഷദ്വീപിൽ

Published : Jun 11, 2021, 11:33 PM ISTUpdated : Jun 11, 2021, 11:45 PM IST
പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമിടെ പ്രഫുൽ ഖോഡ പട്ടേൽ ഈ മാസം 16-ന് ലക്ഷദ്വീപിൽ

Synopsis

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഈ മാസം 16 ന് ലക്ഷദ്വീപിലെത്തും. അഗത്തിെയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഈ മാസം 16 ന് ലക്ഷദ്വീപിലെത്തും. അഗത്തിെയിലെത്തുന്ന പ്രഫുൽ പട്ടേൽ വിവിധ ദ്വീപുകൾ സന്ദർശിക്കും. 16 മുതൽ 23 വരെ ലക്ഷദ്വീപിൽ തങ്ങുമെന്നാണ് സൂചന. പട്ടേൽ വരുന്ന ദിവസങ്ങളിൽ  സുരക്ഷ ഒരുക്കാൻ ദ്വീപിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ലക്ഷദ്വീപിലെ നിയമ പരിഷ്കാരങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ചാനൽ ചർച്ചയിൽ നടത്തിയ പ്രയോഗത്തിനെതിരെ ദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

അതേസമയം സംഭവത്തിൽ ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് നേതാക്കളടക്കം കൂട്ടമായി രാജിവച്ചിരുന്നു. മുതിർന്ന നേതാക്കളടക്കം 12 പേരാണ് രാജിവച്ചത്. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് അടക്കമുള്ള 12 പ്രവർത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ഹാജി നൽകിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തിരുന്നത്.

124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അയിഷ  സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് അടിസ്ഥാനം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ  പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി  അയിഷ  സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ  സുൽത്താന വ്യക്തമാക്കിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ
വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസം; ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണം, ഉത്തരവുമായി സുപ്രീം കോടതി