ഇക്ബാല്‍ മേമനുമായി ഭൂമിയിടപാട്: പ്രഫുല്‍ പട്ടേല്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യല്ലിന് ഹാജരായി

Published : Oct 18, 2019, 04:19 PM IST
ഇക്ബാല്‍ മേമനുമായി ഭൂമിയിടപാട്: പ്രഫുല്‍ പട്ടേല്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യല്ലിന് ഹാജരായി

Synopsis

 ദക്ഷിണ മുംബൈയിലെ ഇഡിയുടെ ഓഫീസിൽ രാവിലെയാണ്  അദ്ദേഹം ചോദ്യംചെയ്യലിന്  എത്തിയത്. 

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള വ്യവസായി ഇക്ബാൽ മേമനുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻസിപി നേതാവ് ഫ്രഫുൽ പട്ടേൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് മുന്നിൽ ഹാജരായി. ദക്ഷിണ മുംബൈയിലെ ഇഡിയുടെ ഓഫീസിൽ രാവിലെയാണ്  അദ്ദേഹം ചോദ്യംചെയ്യലിന്  എത്തിയത്. 

ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന മേമന്റെ ഭാര്യയുടെ ‌ഹസ്ര ഇഖ്ബാലിന്റെ പേരിലുള്ള ഭൂമി ,പട്ടേലിനും ഭാര്യ വർഷക്കും പങ്കാളിത്തം ഉള്ള മില്ലേനിയം ‍ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാറ്റിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തൽ.ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്  പ്രഫുൽ പട്ടേൽ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ