
തെലങ്കാന: ബലാത്സംഗ കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. മുന്‍ പ്രധാനമന്ത്രി ദേവഗൌഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ഫോറൻസിക് തെളിവുകളാണ് നിർണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തിൽ നിന്ന് പ്രജ്വലിന്റെ ഡിഎൻഎ സാമ്പിളുകൾ ലഭിച്ചിരുന്നു. പീഡന ദൃശ്യങ്ങളിൽ പ്രജ്വലിന്റെ കൈകളും സ്വകാര്യ ഭാഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ വീഡിയോയിൽ നിന്നും അത് പ്രജ്വലാണ് എന്ന് സ്ഥാപിക്കാൻ ഫോറൻസിക് വിഭാഗത്തിന് സാധിച്ചു. വീഡിയോയിലുള്ള പ്രജ്വലിന്റെ ശബ്ദ സാമ്പിളുകളും പ്രധാന തെളിവായി. 26 സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്തത്. പ്രജ്വലിന് എതിരെ ഇനിയുള്ളത് രണ്ട് ബലാൽസംഗ കേസുകളും ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനെതിരെയുള്ള സൈബർ കേസുമാണ്. ഈ കേസുകളിലും കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam