പ്രജ്വലിനെതിരായ ലൈം​ഗികാതിക്രമ കേസിൽ ട്വിസ്റ്റ്! 'ആരും തട്ടിക്കൊണ്ടുപോയിട്ടില്ല'; വെളിപ്പെടുത്തലുമായി അതിജീവിത

Published : May 12, 2024, 11:26 PM IST
പ്രജ്വലിനെതിരായ ലൈം​ഗികാതിക്രമ കേസിൽ ട്വിസ്റ്റ്! 'ആരും തട്ടിക്കൊണ്ടുപോയിട്ടില്ല'; വെളിപ്പെടുത്തലുമായി അതിജീവിത

Synopsis

ഇവർക്ക് നേരെ പ്രജ്വൽ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് പുറത്ത് പറയാൻ പറ്റാതെ ഒടുവിൽ പ്രജ്വലിന്റെ വീട്ടിൽ നിന്ന് ജോലി ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.

ഹൈദരാബാദ്: എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈം​ഗിക അതിക്രമ കേസുകളിൽ ട്വിസ്റ്റ്. കേസിലെ അതിജീവിതയായ സ്ത്രീ മൊഴി മാറ്റുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. രേവണ്ണ തട്ടിക്കൊണ്ട് പോയി എന്ന് ആരോപണം ഉയർന്ന സ്ത്രീയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് വീഡിയോയിൽ സ്ത്രീ വെളിപ്പെടുത്തുന്നത്.  ഇവരെ തട്ടിക്കൊണ്ടു പോയി എന്ന് ഇവരുടെ മകൻ ആണ് പരാതി നൽകിയത്. 

എസ്ഐടി സംഘം ഹുൻസൂരിലെ ഒരു ഫാംഹൗസിൽ നിന്നാണ് ഒരാഴ്ച മുൻപ് ഇവരെ രക്ഷിച്ചത്. ഇവർക്ക് നേരെ പ്രജ്വൽ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇത് പുറത്ത് പറയാൻ പറ്റാതെ ഒടുവിൽ പ്രജ്വലിന്റെ വീട്ടിൽ നിന്ന് ജോലി ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. പ്രജ്വൽ ഇവരെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ ആണ് ഇവരെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. ഇത് രേവണ്ണ പറഞ്ഞിട്ടാണെന്ന് ആരോപിച്ചാണ് ഇവരുടെ മകൻ പോലീസിൽ പരാതി നൽകിയത്. 

തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ രേവണ്ണ ഒന്നാം പ്രതി ആണ്. ഈ കേസിൽ കൂടി ഉൾപ്പെടുത്തിയാണ് രേവണ്ണയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരുന്നു രേവണ്ണയുടെ അറസ്റ്റ്. എന്നാൽ രേവണ്ണ തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ല എന്നും ഫാം ഹൗസിൽ തന്നെ ഒളിവിൽ പാർപ്പിച്ചതല്ല എന്നും പറയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 
 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി