'ഗാന്ധി കുടുംബത്തിന്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നു': കിശോരി ലാല്‍ ശര്‍മ്മ

Published : May 12, 2024, 08:09 PM IST
'ഗാന്ധി കുടുംബത്തിന്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നു': കിശോരി ലാല്‍ ശര്‍മ്മ

Synopsis

തോൽപിക്കാൻ ബിജെപി സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും എന്നാൽ ഇക്കുറി സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും കെഎൽ ശർമ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. 

​ദില്ലി: അമേഠിയിൽ താൻ ദുർബല സ്ഥാനാർത്ഥിയല്ലെന്ന് അമേഠിയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. താൻ ജയിക്കുമോയെന്ന് ജനങ്ങളോട് ചോദിക്കൂ എന്നും കിഷോരിലാൽ പറഞ്ഞു. ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ എന്ന് വിളിക്കുന്നവർ അവരുടെ സംസ്കാരം കാണിക്കുന്നുവെന്ന് പറഞ്ഞ ശർമ്മ, സ്മൃതി ഇറാനി സാധാരണ സ്ഥാനാർത്ഥിയാണെന്നും നുണ പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നും വിമർശിച്ചു. രാഹുലിൻ്റെ തോൽവിക്ക് ഒരു കാരണം കോൺഗ്രസിൻ്റെ മോശം പ്രവർത്തനമാണ്. തോൽപിക്കാൻ ബിജെപി സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുവെന്നും എന്നാൽ ഇക്കുറി സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും കെഎൽ ശർമ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു