
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്. നിക്ഷേപ തട്ടിപ്പുമായി നടന് ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നൽകി. ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിൽ പരസ്യചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നും നടനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആണ് വിശദീകരണം. കേസിൽ പ്രകാശ് രാജിന് ഇഡി സമൻസ് അയച്ചതിന് പിന്നാലെയാണ് തമിഴ്നാട് പൊലീസ് നിലപാട് അറിയിച്ചത്. വമ്പൻ ലാഭം ഓഫര്‍ ചെയ്ത് 100 കോടി രൂപ സ്വീകരിച്ചശേഷം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്. ഇഡി സമൻസ് പഴയ തിരക്കഥ
ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയെ പ്രകാശ് രാജ് പരിഹസിച്ചിരുന്നു.
പ്രണവ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസ്; നടൻ പ്രകാശ് രാജിന് ഇഡി സമൻസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam