എൻഡിടിവി പ്രമോട്ടിംഗ് കമ്പനിയുടെ ഡയറക്ടര്‍ ബോർഡിൽ നിന്ന് പ്രണോയി റോയിയും രാധിക റോയിയും രാജിവച്ചു

Published : Nov 30, 2022, 07:55 AM ISTUpdated : Nov 30, 2022, 09:08 AM IST
എൻഡിടിവി പ്രമോട്ടിംഗ് കമ്പനിയുടെ ഡയറക്ടര്‍ ബോർഡിൽ നിന്ന് പ്രണോയി റോയിയും രാധിക റോയിയും രാജിവച്ചു

Synopsis

സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകിയതായി എൻഡിടിവിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നു.   

ദില്ലി: ന്യൂ ഡൽഹി ടെലിവിഷൻ ചാനലിന്റെ (എൻഡിടിവി) സ്ഥാപകരും പ്രമോട്ടർമാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനല്‍ മുഖ്യ പ്രമോട്ടര്‍മാരായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവച്ചതായി കമ്പനി ചൊവ്വാഴ്ച നടത്തിയ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിങ്ങിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 

സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗിന്റെ ബോർഡ് അനുമതി നൽകിയതായി എൻഡിടിവിയുടെ എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നു. 

എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പൺ ഓഫറുമായി രംഗത്തെത്തിയിരുന്നു.

ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം പ്രണോയ് റോയി ഇപ്പോഴും എൻഡിടിവിയുടെ ചെയർപേഴ്‌സണും രാധിക റോയ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.

ഈ വർഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആർആർപിഎല്ലിന്റെ പൂർണ നിയന്ത്രണം ലഭിച്ചത്. അദാനിക്ക് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ. എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എൻഡിടിവിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാൻ അദാനിയെ പ്രാപ്തരാക്കും. എൻഡിടിവിയിൽ പ്രണോയ് റോയിക്കും രാധികയ്ക്കും ഇതിന് പുറമേ  32.26 ശതമാനം ഓഹരിയുണ്ട്.

എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളുടെ നിയന്ത്രണം അദാനിക്ക്; ഓപ്പൺ ഓഫർ തുടരുന്നു

അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു; എൻഡിടിവി അദാനിയുടെ കൈകളിലേക്കോ?

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഎൻയുവിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു, നടപടിയുണ്ടാകുമെന്ന് സർവകലാശാല
'രഹസ്യമായി പ്രസവിച്ചു എന്ന് വരെ പറഞ്ഞു'; മനസ് തുറന്ന് നടി പൂനം കൗർ, രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകളിലും പ്രതികരണം