Asianet News MalayalamAsianet News Malayalam

എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളുടെ നിയന്ത്രണം അദാനിക്ക്; ഓപ്പൺ ഓഫർ തുടരുന്നു

 99.5 ശതമാനം ഓഹരികൾ അദാനിയുടെ ഉടമസ്ഥതയിലുള്ള വിസിപിഎല്ലിന് കൈമാറുന്നു.  26 ശതമാനം ഓഹരികൾക്കായി നടത്തുന്ന ഓപ്പൺ ഓഫർ തുടരുന്നു 
 

Adani Enterprises wholly owned subsidiary VCPL
Author
First Published Nov 29, 2022, 3:07 PM IST

ദില്ലി: ന്യൂ ദില്ലി ടെലിവിഷൻ ലിമിറ്റഡിന്റെ (എൻഡിടിവി) പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ തങ്ങളുടെ മൂലധനത്തിന്റെ  99.5 ശതമാനം ഓഹരികൾ വിസിപിഎല്ലിന് കൈമാറി. ഓഹരിയുടെ ഉടമസ്ഥാവകാശം ലഭിച്ചതായി  ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള  വിശ്വപ്രധൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) അറിയിച്ചു. 

ഇതിലൂടെ  അദാനി ഗ്രൂപ്പിന് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളുടെ നിയന്ത്രണം ലഭിക്കും.  പോർട്ട്-ടു-പവർ കമ്പനിയുടെ മറ്റൊരു 26 ശതമാനം ഓഹരികൾക്കായി ഒരു ഓപ്പൺ ഓഫറും നടത്തുന്നുണ്ട്. നവംബർ 22 ന് ആരംഭിച്ച ഓപ്പൺ ഓഫറിൽ ഇതുവരെ 5.3 ദശലക്ഷം ഓഹരികൾ അല്ലെങ്കിൽ 16.7 ദശലക്ഷം ഓഹരികളുടെ ഇഷ്യു വലുപ്പത്തിന്റെ 31.78 ശതമാനം ഓഹരി ഉടമകൾ ടെൻഡർ ചെയ്തു കഴിഞ്ഞതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. 

ഓഗസ്റ്റിൽ, അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വിസിപിഎൽ, വാറന്റുകൾ പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനിയായ ആർആർപിആർ ഹോൾഡിംഗിലെ ഇക്വിറ്റി ഓഹരിയാക്കി മാറ്റുന്നതിലൂടെ എൻഡിടിവിയിൽ 29.18 ശതമാനം പരോക്ഷ ഓഹരി സ്വന്തമാക്കാനുള്ള അവകാശം വിനിയോഗിച്ചതായി പറഞ്ഞിരുന്നു.

ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തിൽ  എൻ‌ഡി‌ടി‌വിയെ ഒരു അന്താരാഷ്ട്ര മീഡിയ ഗ്രൂപ്പാക്കി മാറ്റാൻ താൻ ഉദ്ദേശിക്കുന്നതായും പ്രണോയ് റോയിയെ അധ്യക്ഷനായി തുടരാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഏകദേശം പതിറ്റാണ്ടുകൾക്ക് മുമ്പ്, എൻഡിടിവി സ്ഥാപകരായ രാധികയും പ്രണോയ് റോയിയും ഓഗസ്റ്റിൽ അദാനി ഏറ്റെടുത്ത ഒരു കമ്പനിയിൽ നിന്ന് 4 ബില്യൺ ഇന്ത്യൻ രൂപ (49.00 ദശലക്ഷം ഡോളർ) വായ്പ എടുത്തിരുന്നു. പകരമായി, എന്ഡിടിവിയിലെ 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കമ്പനിയെ അനുവദിച്ചുകൊണ്ട് അവർ കരാർ ഉണ്ടായിരുന്നു.
 

Follow Us:
Download App:
  • android
  • ios