
മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് നടക്കുകയായിരുന്ന ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിച്ചു. പ്രസവശേഷം 2 മണിക്കൂർ വിശ്രമിച്ച യുവതി 150 കിലോമീറ്റർ കൂടി നടന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ഗർഭിണിയായ സ്ത്രീയും ഭർത്താവും മധ്യപ്രദേശിലെ സത്‌നയിലുള്ള വീട്ടിലേക്ക് കാൽനടയായി യാത്ര തിരിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ദീര്‍ഘദൂരമുളള യാത്രക്കിടെ ചൊവ്വാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. മറ്റൊരു സൗകര്യവും ഇല്ലാതായതോടെ യുവതി വഴിയിൽ പ്രസവിച്ചു. പ്രസവം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വിശ്രമിച്ച് 150 കിലോമീറ്റര്‍ കൂടി നടന്നപ്പോള്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തിയില്‍ വച്ച് തങ്ങൾക്ക് ബസ് ലഭിച്ചുവെന്ന് ഭർത്താവ് പറുന്നു. അമ്മയേയും കുഞ്ഞിനെയും ചികിത്സയ്ക്ക് വിധേയമാക്കിയെന്നും ഇരുവരും സുഖമായി ഇരിക്കുന്നുവെന്നും സത്ന ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ എ.കെ റേ പറഞ്ഞു.
ഇത്തരത്തിൽ സമാനമായ മറ്റൊരു സംഭവം തെലുങ്കാനയിൽ നടന്നിരുന്നു. തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഗണ്ഡിലെ വീട്ടിലേക്ക് മടങ്ങിയ ഗര്‍ഭിണിയായ കുടിയേറ്റ തൊഴിലാളി വഴിയില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. സംഗറെഡി ജില്ലയില്‍ നിന്ന് ഛത്തീസ്ണ്ഡിലെ സ്വന്തം ഗ്രാമമായ രാജ്നന്ദ്ഗാവിലേക്ക് കുടുംബത്തോടൊപ്പം കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു ഈ യുവതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam