ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം: ഹേമരാജിന് മരണം വരെ ജീവപര്യന്തം, 1കോടി നഷ്ടപരിഹാരവും നൽകണം

Published : Jul 14, 2025, 07:10 PM IST
hemraj

Synopsis

യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും ഇതിൽ 50 ലക്ഷം റെയിൽവേയും 50 ലക്ഷം തമിഴ്നാട്‌ സർക്കാരും നൽകണമെന്നും കോടതി ഉത്തരവിട്ടു.

ചെന്നൈ: വെല്ലൂരിൽ ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച് തിരുപത്തൂർ കോടതി. മരണം വരെ ഒരിളവും അനുവദിക്കരുതെന്നും 15 വർഷം കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും ഇതിൽ 50 ലക്ഷം റെയിൽവേയും 50 ലക്ഷം തമിഴ്നാട്‌ സർക്കാരും നൽകണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കേസിന്നാസ്പദമായ സംഭവം. ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിപ്പ് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. പീഡനത്തെ തുടർന്ന് യുവതിക്ക് ഗർഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ജീവിതകാലം മുഴുവൻ യുവതി വീൽചെയറിൽ കഴിയണമെന്നും ഡോക്ടർമാർ പറയുന്ന കേസിലാണ് കോടതിയുടെ വിധി വന്നത്.

PREV
Read more Articles on
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO