'അപ്രതീക്ഷിത വിയോഗത്തിലെ ദു:ഖം കുറയ്ക്കുന്നതിന് ലേഖനം കാരണമായി': മോദിക്ക് നന്ദി പറഞ്ഞ് പ്രേമലത വിജയകാന്ത്

Published : Jan 05, 2024, 05:43 PM IST
'അപ്രതീക്ഷിത വിയോഗത്തിലെ ദു:ഖം കുറയ്ക്കുന്നതിന് ലേഖനം കാരണമായി': മോദിക്ക് നന്ദി പറഞ്ഞ് പ്രേമലത വിജയകാന്ത്

Synopsis

രാഷ്ട്രീയവിയോജിപ്പിനിടയിലും നിലനിന്ന സൗഹൃദം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും പ്രേമലത വിജയകാന്ത് വ്യക്തമാക്കി. 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അന്തരിച്ച വിജയകാന്തിന്റെ ഭാര്യ പ്രേമലത വിജയകാന്ത്. നടനും ഡിഎംഡികെ നേതാവുമായിരുന്ന വിജയകാന്തിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തെ പ്രശംസിച്ച് മോദി തമിഴ്പത്രങ്ങളിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വിജയകാന്തിനെ അനുസ്മരിച്ചെഴുതിയ ലേഖനത്തിന് നന്ദി എന്നായിരുന്നു പ്രേമലതയുടെ പ്രതികരണം. അപ്രതീക്ഷിത വിയോഗത്തിലെ ദു:ഖം കുറയ്ക്കുന്നതിന് ലേഖനം കാരണമായി എന്നും രാഷ്ട്രീയവിയോജിപ്പിനിടയിലും നിലനിന്ന സൗഹൃദം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും പ്രേമലത വിജയകാന്ത് വ്യക്തമാക്കി. 

2014ൽ താൻ പ്രധാനമന്ത്രി ആയപ്പോഴുള്ള വിജയകാന്തിന്റെ സന്തോഷം മറക്കാനാകുന്നില്ലെന്നായിരുന്നു ലേഖനത്തിൽ മോദി പറഞ്ഞത്. സാമൂഹ്യനീതിയും വികസനവുമാണ് വിജയകാന്തിന്റെ പ്രത്യയശാസ്ത്രമെന്നും ഇതു യാഥാർഥ്യം ആക്കാൻ തുടർന്നും പരിശ്രമിക്കുമെന്നും മോദി ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രസംഗത്തിലുംപ്രധാനമന്ത്രി വിജയകാന്തിനെ പ്രശംസിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ