
ദില്ലി: അരുണാചല്‍ പ്രദേശ് (Arunachal pradesh) അതിര്‍ത്തിയില്‍ ചൈന (China) സൈനിക വിന്യാസം ശക്തമാക്കുന്നു. അതിര്‍ത്തി മേഖലയായ (border zone) അസാഫിലയിലാണ് ചൈന (China) നിർമ്മാണ പ്രവര്‍ത്തികളും പട്രോളിങ്ങും വര്‍ധിപ്പിച്ചത്. അതേസമയം നിരീക്ഷണം ശക്തിപ്പെടുത്തിയതായും മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമന്നും കരസേന വ്യക്തമാക്കി
3500-ഓളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിൽ (india china border) കൂടുതൽ മേഖലകളിൽ തര്‍ക്കം ഉയര്‍ത്താനാണ് ചൈനയുടെ നീക്കം. കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ ബരാഹോട്ടിൽ ചൈനീസ് പട്ടാളം എത്തിയത് ആ നീക്കത്തിന്‍റെ ഭാഗമായാണ് വിലയിരുത്തിയത്. ഇതിനിടിയിലാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയില്‍ ചൈന സൈനീക വിന്യാസം കൂട്ടിയത്. ഒപ്പം പ്രദേശത്തെ നിര്‍മ്മാണ പ്രവർത്തികളും ശക്തിപ്പടുത്തിയിട്ടുണ്ട്. മേഖലയിലെ റോഡ് നിർമ്മാണമടക്കമാണ് ചൈന ത്വരിതപ്പെടുത്തുന്നുത്.
ആര്‍എഎല്‍പി മേഖലയായി പരിഗണിക്കുന്ന അരുണാചല്‍പ്രദേശിലെ മേഖലയില്‍ ടണലുകള്‍ നിര്‍മ്മിക്കുന്നതായും സൈനീകര്‍ക്കായുള്ള താമസസ്ഥലം അടക്കം നിര്‍മ്മിക്കതായും റിപ്പോർട്ടുണ്ട്. എന്നാല്‍ സാഹചര്യം ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് ലഫ്.ജനറൽ മനോജ് പാണ്ഡേ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചതായി ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സൈനിക സംഘത്തെ മേഖലയിലേക്ക് വിന്യസിക്കും. അതേസമയം
അരുണാചല്‍പ്രദേശിലെ തവാഗിംലും ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളും സൈനിക വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam