'ഇന്ത്യ ജനാധിപത്യത്തിന്റെ ജനനി, എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം'; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

Published : Aug 14, 2025, 07:14 PM IST
president

Synopsis

ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു

ദില്ലി: ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങള്‍ പുരോഗതിയുടെ പാതയിലാണ്. വിഭജന ഭീതി ദിനം ആചരിച്ചതും രാഷ്ട്രപതി സന്ദേശത്തിൽ പരാമര്‍ശിച്ചു. വിഭജനത്തിന്‍റെ നാളുകളെ മറക്കരുതെന്നും ദ്രൌപതി മുര്‍മു ചൂണ്ടിക്കാട്ടി. 

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം