പാചകവാതക വില വീണ്ടും വർധിപ്പിച്ചു; ​ഗാർഹിക സിലിണ്ടറിൽ 50 രൂപയുടെ വർധന

By Web TeamFirst Published Dec 2, 2020, 11:31 AM IST
Highlights

ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചു. 

ദില്ലി: നാല് മാസത്തെ ഇടവേളക്ക് ശേഷം പാചക വാതക വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. ​ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചു. 

ഇതോടെ ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്  651 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

click me!