​വീഡിയോ കോൺഫ്രൻസിങ്ങിലൂടെ 71,000ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

Published : Dec 23, 2024, 12:38 PM ISTUpdated : Dec 23, 2024, 12:39 PM IST
​വീഡിയോ കോൺഫ്രൻസിങ്ങിലൂടെ  71,000ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

Synopsis

രാജ്യത്തുടനീളം 45 ഇടങ്ങളിലാണു തൊഴിൽമേള നടക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് നിയമനങ്ങൾ.

ദില്ലി: പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നിയമനങ്ങൾ നൽകിയത്. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതിയാണ്  റോസ്ഗർ മേള. 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് റോസ്​ഗർ തൊഴിൽ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രനിർമാണത്തിലും സ്വയംശാക്തീകരണത്തിലും പങ്കാളികളാകാൻ യുവാക്കൾക്കിത് അർഥവത്തായ അവസരങ്ങളേകുമെന്നും പ്രസ്താവനയിലുണ്ട്.

രാജ്യത്തുടനീളം 45 ഇടങ്ങളിലാണു തൊഴിൽമേള നടക്കുന്നത്. കേന്ദ്രഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമാണ് നിയമനങ്ങൾ. പുതുതായി നിയമിതരാകുന്നവർ രാജ്യമെമ്പാടും ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ ഭാഗമാകും.

ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ക്രിസ്‍മസ് പ്രതിസന്ധി; 'ബേബി ജോണി'നുവേണ്ടി 'പുഷ്‍പ 2' ഒഴിവാക്കാന്‍ വിതരണക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ