ലക്ഷ്യം യുവാക്കളുടെ ഉന്നമനം, മുന്നില്‍ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; വന്‍ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

Published : Oct 04, 2025, 02:25 PM IST
Prim Minister Narendra Modi

Synopsis

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദില്ലി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ യുവാക്കളുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരം ഉറപ്പാക്കുമെന്നും മോദി പ്രഖ്യാപിച്ചു. ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഐടിഐ വിദ്യാര്‍ഥികള്‍ക്ക് മോദി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. 1000 ഐടിഐകളുടെ നിലവാരം ഉയര്‍ത്തുന്ന പി.എം. സേതു അടക്കം 62,000 കോടിയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്.

പ്രാദേശിക പ്രതിഭകളെ കണ്ടെത്തേണ്ടതും അവര്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടതും ആവശ്യമാണെന്ന് മോദി പറഞ്ഞു. ബിഹാറില്‍ ആര്‍ജെഡി സര്‍ക്കാരിന്‍റെ കാലത്ത് തൊഴിലന്വേഷിച്ച് യുവാക്കള്‍ സംസ്ഥാനംവിട്ട് പോവുകയായിരുന്നു. ഇന്ന് വിദ്യഭ്യാസ നിലവാരം ഉയര്‍ന്നുവെന്നും കര്‍പ്പൂരി ഠാക്കൂര്‍ നൈപുണ്യ വികസന സര്‍വകലാശാല വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. നാല് സര്‍വകലാശാലകളില്‍ പുതിയ അക്കാദമിക്, ഗവേഷണ കേന്ദ്രങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി ജയന്ത് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'