
ദില്ലി: വാരണാസിയിൽ 3,880 കോടി രൂപയുടെ 44 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കുടിവെള്ള പദ്ധതികൾ, 100 പുതിയ അങ്കണവാടി കേന്ദ്രങ്ങൾ, 356 ലൈബ്രറികൾ, പിന്ദ്രയിലെ ഒരു പോളിടെക്നിക് കോളേജ്, ഒരു സർക്കാർ ഡിഗ്രി കോളേജ് എന്നിവയുൾപ്പെടെയുള്ളവയുടെ ഉദ്ഘാടനങ്ങളാണ് കഴിഞ്ഞത്. ഗ്രാമവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് വാരണാസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു.
രാംനഗറിലെ പൊലീസ് ലൈനിലും പോലീസ് ബാരക്കുകളിലും ഒരു ട്രാൻസിറ്റ് ഹോസ്റ്റലും, നാല് റൂറൽ റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എസ്എഫ്ഐയെ സിപിഎം കയറൂരി വിട്ടിരിക്കുന്നു, സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ കണ്ണി; പ്രതിപക്ഷ നേതാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam