
ദില്ലി: പുണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ എത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാർനാഥിൽ എത്തുന്നത്. നാളെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ കേദാർനാഥ് സന്ദർശനം.
കേദാർനാഥിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മോദി നാളെ ബദരീനാഥിലേക്ക് പോകും.നാളെ സ്വന്തം മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കവെ മോദി ബദരീനാഥിൽ ക്ഷേത്ര ദർശനത്തിലായിരിക്കും.
മോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘം ഇതിനകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേദാര്‍നാഥ് മാത്രം സന്ദര്‍ശിക്കാനാണ് പ്രധാനമന്ത്രി ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് അത് ബദരിനാഥിലേക്ക് കൂടി നീട്ടുകയായിരുന്നു.
മോദിയുടെ താമസസൗകര്യം അടക്കമുള്ളവ ഇതിനകം ഒരുക്കിയിട്ടുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയുണ്ടായാല്‍ അതിവേഗം മോദിയെ മാറ്റുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ക്ഷേത്ര ദർശനത്തിന് ശേഷം മോദിക്ക് ധ്യാനിക്കാനായി ഒരു ഗുഹയിൽ പ്രത്യേക സൗകര്യങ്ങൾ തയ്യാറാക്കിയതായി മൈ നേഷൻ റിപ്പോർട്ട് ചെയ്യുന്നു.
table cellpadding="0" role="presentation">
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.