
ദില്ലി : ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ് സ്മിത്ത് മച്ചാര്‍. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും, പ്രധാനമന്ത്രിമായി സംസാരിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയില്‍ നിന്ന് വിഡിയോ കോളിലൂടെ സ്മിത്ത് മച്ചാര്‍ പ്രതികരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്‍റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കത്തി കുത്തില്‍ പിടഞ്ഞപ്പോഴും കോക്ക് പിറ്റ് വാതില്‍ തുറന്നിട്ട് സഹപൈലറ്റിന്‍റെ ക്രൂരതയില്‍ നിന്ന് 174 യാത്രക്കാരെ രക്ഷിച്ചത് സ്മിത്ത് മച്ചാറാണ്. ആശുപത്രി കിടക്കയില്‍ നിന്ന് സ്മിത്ത് സംസാരിക്കുന്ന ഈ കാഴ്ച ലോകത്തിന് തന്നെ ആശ്വാസ നിമിഷമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അല്‍പ നേരം സംസാരിച്ച സ്മിത്ത് മരണത്തെ മുന്നില്‍ കണ്ട നിമിഷം വിശദീകരിച്ചു. അക്രമി കുത്തി ശരീരത്തിലേല്‍പിച്ച് പരിക്കുകള്‍, യാത്രക്കാരുടെ ജീവനെ കുറിച്ചുള്ള ആശങ്ക ഇതെല്ലാം സ്മിത്ത് വിശദീകരിച്ചു. പ്രാര്‍ത്ഥന ശക്തി പകര്‍ന്ന നിമിഷങ്ങളും പ്രധാനമന്ത്രിയുമായി പങ്ക് വച്ചു.
മോദിയുമായി സംസാരിക്കാന്‍ ഒരിക്കലും കഴിയില്ലെന്നായിരുന്നു കരുതിയതെന്നും പ്രധാനമന്ത്രിയുമായുള്ള നിമിഷങ്ങളിലെ ആഹ്ളാദം മറച്ച് വയ്ക്കാതെ സ്മിത്ത് മച്ചാര്‍ വച്ചാര്‍ വാചാലനായി. സംസാരിച്ച ഓരോ നിമിഷവും മച്ചാറിനെ അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. ധീരതയെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാതെ. മറ്റുള്ളവരെ സംരക്ഷിക്കാന്‍ സ്മിത്ത് മച്ചാര്‍ കാട്ടിയ ധീരത പ്രധാനമന്ത്രി പ്രശംസിച്ചു.
മച്ചാറിന്റെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. സഹായങ്ങൾ ഉറപ്പാക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ചുമതലപ്പെടുത്തിയതായി കുടുംബത്തെ അറിയിച്ച നരേന്ദ്രമോദി മച്ചാർ യഥാർത്ഥ ഹീറോയാണെന്നും വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam