ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; 'ഇന്ത്യയിലെ യുവാക്കൾക്ക് ജാപ്പനീസ് പഠിക്കാനുള്ള അവസരം കൂട്ടണം'

Published : Aug 29, 2025, 11:33 AM IST
narendra modi

Synopsis

ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ജിഎസ്ടിയിലടക്കം വലിയ പരിഷ്ക്കരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ ഇന്ന് സ്ഥിരതയും ദീർഘവീക്ഷണവും ഉണ്ട്. ഇന്ത്യയും ജപ്പാനും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാക്കാനാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ- ജപ്പാൻ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. 

ലോകം ഇന്ത്യയെ ഉറ്റു നോക്കുകയാണ്. ഇന്ത്യയിലെ യുവാക്കൾക്ക് ജാപ്പനീസ് പഠിക്കാനുള്ള അവസരം കൂട്ടണമെന്നും മോദി പറഞ്ഞു. അതേസമയം, അമേരിക്കൻ തീരുവയെക്കുറിച്ച് മോദി മൗനം പാലിച്ചു. ഈ വിഷയത്തിൽ പ്രതികരണം നടത്താൻ മോദി തയ്യാറായില്ലെന്നാണ് വിവരം. അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ബന്ധം ശക്തമാകുന്നത് ക്വാഡ് കൂട്ടായ്മയെ ബാധിക്കില്ലെന്ന് നരേന്ദ്ര മോദി അറിയിക്കും. ജപ്പാൻ സന്ദർശനത്തിന് ശേഷം ഇന്ന് നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും. 

PREV
Read more Articles on
click me!

Recommended Stories

610 കോടി തിരിച്ച് നൽകി! ആയിരങ്ങളെ ബാധിച്ച ഇൻഡിഗോ പ്രതിസന്ധിയിൽ പരിഹാരമാകുന്നു, വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവം: ഫെൻസിങ് നടപടികൾ ആരംഭിക്കാൻ നിർദേശം