
ദില്ലി: യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. യുക്രൈനിൽ നിന്നും മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കാൻ മോദി അഭ്യർത്ഥിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചർച്ചയായി.
അതേസമയം റഷ്യ വെടിവെച്ചിട്ട യുക്രൈന്‍ ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ പതിച്ച് മൂന്നു റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് തെക്ക് കിഴക്കുള്ള സറാറ്റോവ് പ്രവിശ്യയിലെ എൻഗൽസ് എയർ ബേസിനെ അക്രമിക്കാനെത്തിയ ഡ്രോണിനെ നിർവീര്യമാക്കുന്നതിനിടെ അത് നിലം പതിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അതിർത്തി താണ്ടിയെത്തുന്ന യുക്രൈന്‍ ഡ്രോണുകൾ റഷ്യൻ പക്ഷത്ത് ആൾനാശമുണ്ടാക്കുന്നത്. അതിർത്തിയിലെ റഡാറുകളെ കബളിപ്പിച്ച് ഡ്രോൺ റഷ്യൻ മണ്ണിലെത്തിയതെങ്ങനെ എന്നത് അന്വേഷിക്കുമെന്ന് റഷ്യൻ വ്യോമസേനാ വൃത്തങ്ങൾ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam