
ഡെറാഡൂൺ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദർശനം പുരോഗമിക്കുന്നു. രാവിലെ കേദാർനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തിയ നരേന്ദ്രമോദി ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദർശിച്ചു. ഹിമാചല്‍ പ്രദേശ് സന്ദർശനത്തിനിടെ മോദിക്ക് യുവതി സമ്മാനമായി നല്‍കിയ പരമ്പരാഗത വേഷവും തൊപ്പിയും ധരിച്ചായിരുന്നു മോദിയുടെ ക്ഷേത്ര ദർശനം. ഈ ചിത്രം മോദി ട്വീറ്റും ചെയ്തു.
അടുത്ത മാസമാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഗൗരികുണ്ടില്‍നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള റോപ് വേ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2400 കോടി രൂപ ചിലവിട്ടാണ് റോപ്‍വേ നിർമ്മിക്കുന്നത്. ബദരിനാഥ് ക്ഷേത്രത്തിലും മോദി രാവിലെ ദർശനവും പൂജയും നടത്തി. രണ്ടിടത്തെയും വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. നാളെയും സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച അയോധ്യയിലെത്തുന്ന നരേന്ദ്രമോദി ദീപോത്സവ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും.
Read More : ഒന്നല്ല, രണ്ടല്ല പത്തു ലക്ഷം പേർക്ക് ജോലി; പ്രധാനമന്ത്രിയുടെ 'മെഗാ ജോബ് ഫെസ്റ്റി'ന് ദീപാവലിക്ക് തുടക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam