
മുംബൈ: മുംബൈയിൽ നവംബർ ഒന്നു മുതൽ 15 വരെ നിരോധനാജ്ഞ. ക്രമസമാധാന നില തകർക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അഞ്ചിൽ കൂടുതൽ പേർ കൂട്ടം ചേരുന്നതിനും, പൊതുജാഥകൾക്കും, ഉച്ചഭാഷിണി ഉപയോഗത്തിനുമെല്ലാം നിരോധനമുണ്ട്. കല്യാണം , മരണം തുടങ്ങിയ ചടങ്ങുകൾക്ക് ഇളവ് നൽകുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു.
അതിവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. കർശന പൊലീസ് നിരീക്ഷണം നഗരത്തിലാകെ ഏർപ്പെടുത്തും. ജനങ്ങൾ സഹകരിക്കണമെന്നും അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിൽ സ്ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം പൊലീസിന് ലഭിക്കുന്നുണ്ടായിരുന്നു. അന്വേഷണത്തിൽ അതെല്ലാം വ്യാജമെന്ന് തെളിയുകയും ചെയ്തു.