'ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി'; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

Published : Oct 30, 2022, 12:20 PM ISTUpdated : Oct 30, 2022, 03:34 PM IST
'ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി'; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

Synopsis

ബഹിരാകാശ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. യുവാക്കൾ അവ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: ഐ എസ് ആർ ഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി മോദി. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി. സ്വകാര്യ മേഖലക്ക് കൂടി പ്രാതിനിധ്യം നൽകിയതോടെ  വിപ്ലവകരമായ മാറ്റമാണ് കാണാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. യുവാക്കൾ അവ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ചരിത്രം കുറിച്ച് ഐഎസ്ആർഒ; എൽവിഎം3 വിക്ഷേപിച്ചു

ഐഎസ്ആർഒയ്ക്ക് ചരിത്രനേട്ടം, 16 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ, എൽവിഎം3 വിക്ഷേപണം വിജയപാതയിൽ
ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തിൽ 16 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചു. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നു. ആദ്യഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങൾ വേർപെടുന്നത്  നീണ്ട പ്രവർത്തനമാണെന്നും, വിവരങ്ങൾ ലഭ്യമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചത്. 

നിലവിൽ അത് സംബന്ധിച്ച വിവരങ്ങൾ ഐസ്ആർഓയ്ക്കും ലഭ്യമല്ലെന്നും അത് ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കാമെന്നും 16 ഉപഗ്രഹങ്ങളെ പ്രതീക്ഷിച്ചതിൽ നിന്ന് അണുവിട മാറാതെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള 20 ഉപഗ്രഹങ്ങളും വിജയകരമായി വേർപെടുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. ചരിത്രപരമായ നിമിഷത്തിൽ എല്ലാ ടീം അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. കരാർ പ്രകാരമുള്ള അടുത്ത 36 ഉപഗ്രങ്ങളെ (LVM3 M3) കൂടി വിജയകരമായി ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിഷനെ പിന്തുണച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും