
ദില്ലി: മുംബൈ ഭീകരാക്രമണത്തിൽ പതിനഞ്ചാം വാർഷികത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയിൽ നടന്നത്, ഇത് ഇന്ത്യ ഒരിക്കലും മറക്കില്ല. ഭീകരവാദത്തെ എല്ലാ ശക്തയുമെടുത്ത് ഇന്ത്യ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളോട് ആഘോഷ വേളകളിൽ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വിവാഹങ്ങൾ വിദേശ രാജ്യങ്ങളിൽ സംഘടിപ്പിക്കാതെ ഇന്ത്യയിൽ തന്നെ നടത്തണമെന്നും, അത് തദ്ദേശീയർക്ക് ഗുണകരമാകുമെന്നും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam