പങ്കാളികളെ കൊന്ന കേസിൽ ജീവപര്യന്തം തടവ്, ശിക്ഷാ കാലത്ത് പ്രണയത്തിലായി തടവുകാർ, പരോളിൽ ഇറങ്ങി മുങ്ങി വിവാഹം, വീണ്ടും പിടിയിൽ

Published : Dec 05, 2025, 11:56 AM IST
jail

Synopsis

രണ്ട് സമയത്തായി പരോളിൽ ഇറങ്ങി, മുങ്ങി വിവാഹം, അറസ്റ്റിലാകുമ്പോൾ പാനിപ്പത്തിൽ സ്വന്തമായി കമ്പനിയുടെ ഉടമകളായിരുന്നു ഇവർ. നിലവിൽ ജയിലിൽ മറ്റൊരു സ്ഥലത്താണ് 5 വയസ് പ്രായമുള്ള ഇവരുടെ കുഞ്ഞുള്ളത്

പാനിപ്പത്ത്: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ വച്ച് പരിചയപ്പെട്ട തടവുകാർ. പരോളിൽ ഇറങ്ങി വിവാഹിതരായി. പിന്നാലെ ഒളിവിൽ പോയി. വർഷങ്ങൾക്ക് ശേഷം ഒളിവിലുള്ള ദമ്പതികളെ കണ്ടെത്തി പൊലീസ്. സൂറത്തിലെ ജയിലിൽ നിന്നാണ് തടവുകാർ മുങ്ങിയത്. ബിഹാർ സ്വദേശിയായ 38കാരൻ മുഹമ്മദ് റിയാസ് മൻസൂരിയും ഗുജറാത്തിലെ വൽസാദ് സ്വദേശിനിയായ 36കാരി കിന്നരി പട്ടേലുമാണ് തടവ് കാലത്ത് പ്രണയത്തിലായത്. നിലവിൽ അഞ്ച് വയസുള്ള മകനെയും അടക്കം സൂറത്തിലെ ജയിലിൽ കഴിയുകയാണ് ദമ്പതികൾ. ചൊവ്വാഴ്ചയാണ് ഇവരെ ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് ഗുജറാത്ത് പൊലീസിലെ പ്രത്യേക വിഭാഗം പിടികൂടുന്നത്. ആദ്യ വിവാഹത്തിലെ പങ്കാളിലെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പേരും ജീവപര്യന്തം തടവ് അനുഭവിച്ചിരുന്നത്. 2018-2019 കാലത്താണ് ഇവർ പരോളിൽ ഇറങ്ങിയതും മുങ്ങിയതും. മുഹമ്മദ് റിയാസ് മൻസൂരിയുടെ സഹോദരിയുടെ കോൾ റെക്കോർഡ്സ് ട്രേസ് ചെയ്താണ് പൊലീസ് തടവുപുള്ളികളിലേക്ക് എത്തിയത്. ബിഹാറിലാണ് മുഹമ്മദ് റിയാസ് മൻസൂരിയുടെ സഹോദരി താമസിച്ചിരുന്നത്.

രണ്ട് സമയത്തായി പരോളിൽ ഇറങ്ങി, മുങ്ങി വിവാഹം, അറസ്റ്റിലാകുമ്പോൾ പാനിപ്പത്തിൽ സ്വന്തമായി കമ്പനി

കാമുകനുമായി ചേർന്ന് ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് കിന്നരി പട്ടേൽ അറസ്റ്റിലായത്. 2010ലാണ് ഈ കേസിൽ യുവതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. യുവതിയുടെ കാമുകൻ കൊലപാതക ശ്രമത്തിനിടെ മരിച്ചിരുന്നു. 2008ലാണ് മുഹമ്മദ് റിയാസ് മൻസൂരി ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തുന്നത്. സൂറത്തിലെ ലിംബായത്ത് എന്ന സ്ഥലത്ത് വച്ചായിരുന്നു കൊലപാതകം. ഈ കേസിൽ മുഹമ്മദ് റിയാസ് മൻസൂരിയുടെ അമ്മയും പ്രതിയാണ്. സൂറത്ത് ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കാലത്ത് കുടുംബാംഗങ്ങളെ കാണാനുള്ള വിസിറ്റിംഗ് റൂമിൽ വച്ചാണ് ഇവർ പരസ്പരം കണ്ടതും പ്രണയത്തിലായതുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 2017 സെപ്തംബർ 9നാണ് കിന്നരി പട്ടേൽ പരോളിൽ ഇറങ്ങിയത്. മുഹമ്മദ് റിയാസ് മൻസൂരി 2018 മെയ് 28നാണ് പരോളിൽ ഇറങ്ങിയത്. പരോൾ കാലാവധി കഴിഞ്ഞ് ഇരുവരും ജയിലിലേക്ക് മടങ്ങിയെത്താതെ മുങ്ങുകയായിരുന്നു. ബിഹാറില ബക്സറിലും വൽസാദിലും പൊലീസ് തുടർച്ചയായ ഇടവേളകളിൽ പൊലീസ് എത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീടാണ് ഇവർ രണ്ട് പേരും വിസിറ്റിംഗ് റൂമിൽ വച്ച് കണ്ടിരുന്നുവെന്നും ഇരുവർക്കിടയിലും പ്രണയബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തുന്നത്.

ഇതോടെ മുഹമ്മദ് റിയാസ് മൻസൂരിയെ ജയിലിൽ കാണാനെത്തിയ സഹോദരിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ അന്വേഷണത്തോട് മുഹമ്മദ് റിയാസ് മൻസൂരിയുടെ സഹോദരി നൂറുന്നീസ സഹകരിച്ചില്ല. ഇതിന് പിന്നാലെ പൊലീസ് ഇവരുടെ ഫോൺ നിരീക്ഷണത്തിലാക്കി. 12 ഫോൺ നമ്പറുകളാണ് പൊലീസ് സംശയത്തിന്റെ പേരിൽ നിരന്തരമായി നിരീക്ഷിച്ചത്. പാനിപ്പത്തിൽ വച്ച് മുഹമ്മദ് റിയാസ് മൻസൂരി ആധാർ കാർഡ് വച്ച് എടുത്ത ഫോൺ നമ്പർ പാനിപ്പത്തിലെ ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷണം ഹരിയാനയിലേക്ക് എത്തിയത്. ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങൾ എടുത്ത ശേഷം പൊലീസ് ചൊവ്വാഴ്ച ഒരു സ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവരുടെ അഞ്ച് വയസുള്ള മകനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കമ്പിളി വസ്ത്ര നിർമ്മാണ് മേഖലയിലും കാർപ്പെറ്റ്, ബെഡ് ഷീറ്റ് കമ്പനികളുമാണ് ഇവർ ജോലി ചെയ്തിരുന്നത്. പാനിപ്പത്തിൽ 2025 ജനുവരിയിലാണ് ഇവർ ഒരു സ്ഥാപനം തുറക്കുന്നത്. വാടക വീട്ടിലായിരുന്നു ഇവരുടെ താമസം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി