
ദില്ലി: നോയിഡയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ പിതാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് ദിവസം സ്കൂളിന് അവധി നല്‍കി അധികൃതര്‍. കിഴക്കേ ദില്ലി സ്വദേശിയായ 45 കാരന്‍റെ രണ്ട് മക്കള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. രാജ്യതലസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഇയാളിലാണ്.
ലോകത്തുടനീളം 88000 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 3000 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് രാജ്യം കൊറോണ വൈറസ് ബാധയെ നേരിടാന്‍ സജ്ജമാകുന്നത്.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍റേണല്‍ പരീക്ഷ മാറ്റി വച്ചു. സ്കൂള്‍ പരിസരം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹായത്തോടെ ആരംഭിച്ചു. അതേ സ്കൂളിലെ വിദ്യാര്‍ത്ഥികളും കുടുംബവുമായി ഇദ്ദേഹം അടുത്ത് ഇടപഴകിയിരുന്നു. രണ്ട് കുട്ടികളിലൊരാളുടെ ജന്മദിനാഘോഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഘോഷിച്ചത്.
ഇതില്‍ ആറ് പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മറ്റ് അഞ്ച് കുടുംബങ്ങളും രോഗിയുടെ കുടുംബവും ഐസൊലേഷനിലാണ്. ഈ ആറ് പേരുമായി ബന്ധപ്പെട്ടിട്ടുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam