'രാജ്യത്തിന്‍റെ സാമ്പത്തികനില ബിജെപി തകര്‍ത്തു'; കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

By Web TeamFirst Published Aug 31, 2019, 9:21 AM IST
Highlights

ജിഡിപിയുടെയും രൂപയുടെയും മൂല്യമിടഞ്ഞുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. രാജ്യത്തിന്‍റെ സാമ്പത്തികനില ബിജെപി സർക്കാർ  തകർത്തു. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുകയാണ്. ജി ഡി പിയുടെയും രൂപയുടെയും മൂല്യമിടഞ്ഞുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 

ഇപ്പോൾ മോദി ഗവൺമെന്റിന്‍റെ മൗനം അപകടകരമാണെന്ന് ആരോപിച്ച് നേരത്തേയും പ്രിയങ്ക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. കമ്പനികളുടെ പ്രവർത്തനം താറുമാറായി. ജോലിയിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ബിജെപി സർക്കാർ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്നും അവർ ചോദിച്ചിരുന്നു. 
 

click me!