പ്രിയങ്ക ​ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും അസമിൽ; പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ

Published : Feb 18, 2026, 03:36 PM IST
priyanka gandhi

Synopsis

നിയമസഭാ തെരഞ്ഞെടുപ്പടുത്ത അസമിൽ ഇന്ന് പ്രിയങ്ക ​ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും പ്രചാരണത്തിന്. പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പടുത്ത അസമിൽ ഇന്ന് പ്രിയങ്ക ​ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും പ്രചാരണത്തിന്. പ്രിയങ്കയുടെ വരവ് ജനം കാര്യമാക്കില്ലെന്നും പേരിൻ്റെ കൂടെ ഗാന്ധി എന്നുള്ളതുകൊണ്ട് ജനങ്ങൾ പരിഗണിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പ്രിയങ്ക കേരളത്തിൽ പോകുന്നതിനോട് രാഹുൽ ഗാന്ധിക്ക് യോജിപ്പില്ലെന്നും ഹിമന്ത ആരോപിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുന്ന പ്രിയങ്ക ​ഗാന്ധി എല്ലാ കോൺ​ഗ്രസ് എംഎൽഎമാരുമായും ജില്ലാ അധ്യക്ഷന്മാരുമായും പ്രത്യേകം ചർച്ച നടത്തും. ഇന്നലെ രാത്രി മുൻ പിസിസി അധ്യക്ഷൻ ഭുപെൻ ബോറ ബിജെപിയിൽ ചേർന്നിരുന്നു. 22ന് ഭൂപെൻ ബോറക്ക് ഒപ്പം ഗുവാഹത്തിയിലെയും ലഖിംപൂരിലേയും കോൺഗ്രസ് പ്രവർത്തകരും പാർട്ടി അം​ഗത്വമെടുക്കുമെന്ന് ബിജെപി അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്
കുനോയിൽ ചീറ്റ കുടുംബം വളരുന്നു; മൂന്ന് കുഞ്ഞുങ്ങൾ കൂടി പിറന്നു, ഇന്ത്യൻ മണ്ണില്‍ ചീറ്റയുടെ 9-ാമത്തെ വിജയകരമായ പ്രസവം