'പ്രിയങ്ക അതിസുന്ദരിയാണ്...' മോശം പരാമര്‍ശം നടത്തിയ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരെ കേസ്

By Web TeamFirst Published Mar 28, 2019, 6:50 PM IST
Highlights

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയ കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വിക്കെതിരെ കേസ്. പ്രിയങ്ക അതി സുന്ദരിയാണെന്നും അവര്‍ മുന്നോട്ട് വന്നാല്‍ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നുമായിരുന്നു റിസ്വിയുടെ പരാമര്‍ശം.

ദില്ലി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയ കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വിക്കെതിരെ കേസ്. പ്രിയങ്ക അതി സുന്ദരിയാണെന്നും അവര്‍ മുന്നോട്ട് വന്നാല്‍ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നുമായിരുന്നു റിസ്വിയുടെ പരാമര്‍ശം.

സനോജ് മിശ്ര സംവിധാനം ചെയ്യുന്ന രാം ജന്മഭൂമിയെന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് റിസ്‍വി. 'അതിസുന്ദരിയായ ഒരു സ്ത്രീയാണ് പ്രിയങ്ക. അല്‍പം നേരത്തെ വന്നിരുന്നെങ്കില്‍ എന്‍റെ സിനിമയില്‍ വേഷം നല്‍കിയേനെ. ചിത്രത്തില്‍ ജാഫര്‍ ഖാന്‍റെ ഭാര്യയുടെ വേഷം ചെയ്യാന്‍ പ്രിയങ്കയെ തീര്‍ച്ചയായും ക്ഷണിക്കുമായിരുന്നു. 

അതൊരു മുസ്ലിം കഥാപാത്രമായിരുന്നു-' യുപിയിലെ ഫൈസാബാദിലായിരുന്നു റിസ്‍വിയുടെ പരാമര്‍ശം. റിസ്‍വിയുടെ വാക്കുകള്‍ വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ഷറാദ് ശുക്ല നല്‍കിയ പരാതിയില്‍ വസീം റിസ്‍വിക്കെതിരെ സെക്ഷന്‍ 354, 309 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


 

click me!