'പ്രിയങ്കയുടെ ഭര്‍ത്താവിന് ഇന്ത്യയുടെ ദേശീയപതാക പോലും അറിയില്ലേ'; റോബര്‍ട്ട് വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ

Published : May 13, 2019, 12:59 PM IST
'പ്രിയങ്കയുടെ ഭര്‍ത്താവിന് ഇന്ത്യയുടെ ദേശീയപതാക പോലും അറിയില്ലേ'; റോബര്‍ട്ട് വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ

Synopsis

പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം പോലും അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അബന്ധം മനസിലായ വാദ്ര പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.  

ദില്ലി: ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പകരം പരാഗ്വേയുടെ പതാക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത റോബര്‍ട്ട് വാദ്രയെ ട്രോളി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ദില്ലിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷിപുരട്ടിയ വിരലിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വാദ്രയ്ക്ക് അബദ്ധം പറ്റിയത്. വോട്ടവകാശം ആവേശത്തോടെ വിനിയോഗിക്കാന്‍ ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ത്രിവര്‍ണപതാകയ്ക്ക് പകരം പരാഗ്വയുടെ പതാകയാണ് ചേര്‍ത്തത്. 

പരാഗ്വേയുടെ പതാകയില്‍ ചുവപ്പും വെളുപ്പും നീലയും നിറങ്ങളാണെന്ന് റോബര്‍ട്ട് വാദ്ര തിരിച്ചറിഞ്ഞില്ല. ഉടനെ വിമര്‍ശനവും ട്രോളുമായി നിരവധി പേരെത്തി. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം പോലും അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അബന്ധം മനസിലായ വാദ്ര പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുസ്ലിം വോട്ടുകൾ നീക്കം ചെയ്യാൻ സമ്മർദ്ദം; ബിഎൽഒയുടെ പരസ്യ ആത്മഹത്യ ഭീഷണിയിൽ തെര. കമ്മീഷൻ്റെ അന്വേഷണം, സംഭവം രാജസ്ഥാനിൽ
ആദ്യ പട്ടിക തയ്യാർ, ആളുകളോട് തയ്യാറായി നിൽക്കാൻ ഇന്ത്യൻ എംബസി,വിദ്യാർത്ഥികളോടും ഇറാനിൽ നിന്നും മടങ്ങാൻ നിർദ്ദേശം