അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി

Published : Mar 01, 2025, 10:02 PM IST
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി

Synopsis

യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദില്ലി: ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും പ്രിയങ്ക ദില്ലിയിൽ പറഞ്ഞു.

വേതനത്തിൽ 7000 രൂപയുടെ വർദ്ധനവാണ് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. കേരളത്തിൽ ആശാവർക്കർമാർക്ക് ലഭിക്കുന്നത് കർണാടകയിലേയും തെലുങ്കാനയിലേയും കുറഞ്ഞ വേതനമാണ്. സംസ്ഥാന സർക്കാർ  ആശാവർക്കർമാരെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്. ആശാവർക്കർമാരുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് 20 ദിവസത്തിലേക്ക് കടന്നു. ആശമാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്കെതിരായ വ്യക്തി അധിക്ഷേപൾക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സാംക്രമിക രോഗം പരത്തുന്ന കീടമാണ് സമരസമിതി നേതാവ് എസ് മിനിയെന്ന് സി ഐ ടി യു സ്ഥാന വൈസ് പ്രസിഡന്‍റ് പി ബി ഹര്‍ഷകുമാര്‍ ഇന്നലെ ആക്ഷേപിച്ചിരുന്നു. ഹര്‍ഷകുമാറിന്‍റെ കീടം പരാമർശം തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.

Read More : മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ്; പിൻവലിക്കാൻ അനുമതി നൽകി കോടതി

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്