കശ്മീരിലെ വീടുകളിൽ അതിക്രമിച്ചുകയറി ഇന്ത്യൻ സൈന്യം കാശ്മീർ സ്വദേശികളെ ഉപദ്രവിക്കുന്നു എന്ന ഷഹ്‍ലയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്.
ദില്ലി: മുൻ ജൈഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അനുമതി നൽകി കോടതി. കേസ് പിൻവലിക്കാൻ ദില്ലി പൊലീസ് നൽകിയ അപേക്ഷയെ തുടർന്നാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ നടപടി. കശ്മീരിലെ വീടുകളിൽ അതിക്രമിച്ചുകയറി ഇന്ത്യൻ സൈന്യം കാശ്മീർ സ്വദേശികളെ ഉപദ്രവിക്കുന്നു എന്ന ഷഹ്‍ലയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്. പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നൽകിയ അനുമതി പിൻവലിച്ചതോടെയാണ് ദില്ലി പൊലീസ് കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചത്.
കരുവാരകുണ്ടിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; 19000 വാഴകൾ നിലംപൊത്തി, കണ്ണീരോടെ കര്‍ഷകര്‍
