'ബിജെപി സർക്കാർ ഉറക്കത്തിലാണ്': വിലക്കയറ്റത്തിനെതിരെ പ്രിയങ്ക ​ഗാന്ധി

By Web TeamFirst Published Dec 9, 2019, 4:31 PM IST
Highlights

പലയിടത്തും സവാള( വലിയ ഉള്ളി) കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽക്കുന്നതെന്നും പെട്രോൾ വില 75 രൂപ കടന്നതായും പ്രിയങ്ക പറഞ്ഞു.

ലഖ്നൗ: അവശ്യ സാധനങ്ങളുടെ വില ഉയരുന്നതിനിടെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. വിലക്കയറ്റം രൂക്ഷമായിട്ടും ബിജെപി സർക്കാർ ഉറക്കത്തിലാണെന്ന് പ്രിയങ്ക പറഞ്ഞു. പലയിടത്തും സവാള( വലിയ ഉള്ളി) കിലോയ്ക്ക് 200 രൂപയ്ക്കാണ് വിൽക്കുന്നതെന്നും പെട്രോൾ വില 75 രൂപ കടന്നതായും പ്രിയങ്ക പറഞ്ഞു.

"വിലക്കയറ്റം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ സവാള( വലിയ ഉള്ളി)യുടെ വില 200  രൂപവരെ എത്തി. പെട്രോളിന്റെ വില 75 രൂപ കടന്നു. ബിജെപി സർക്കാർ ഇപ്പോഴും ഉറങ്ങാനുള്ള മാനസികാവസ്ഥയിലാണെന്ന് തോന്നുന്നു"- പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു.

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ നടപടികൾ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ തടസ്സപ്പെടുത്തിയെന്നും പ്രിയങ്ക  ആരോപിച്ചു.

click me!