പരിശോധനകളുടെ കൃത്യമായ കണക്കുകള്‍ എവിടെ ? യുപിയില്‍ കൊവിഡ് പരിശോധന ശോകാവസ്ഥയിലാണെന്ന് പ്രിയങ്ക ഗാന്ധി

By Web TeamFirst Published Apr 14, 2020, 9:20 PM IST
Highlights
’പരിശോധനകളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. പരിശോധന സംവിധാനം വേഗമുള്ളതും സ്ഥിരമായതും ആവണം. പരമാവധി പരിശോധനകൾ മാത്രമേ നമുക്ക് കൃത്യമായ കണക്കുകള്‍ തരൂ’, പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ലക്നൗ: ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന ശോകാവസ്ഥയിലാണെന്നും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസറ്റീവാണെന്ന് കണ്ടെത്തിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാനൊരു കത്ത് നല്‍കിയിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസറ്റീവാണെന്ന് കണ്ടെത്തിത്. പരിശോധനകളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. പരിശോധന സംവിധാനം വേഗമുള്ളതും സ്ഥിരമായതും ആവണം. പരമാവധി പരിശോധനകൾ മാത്രമേ നമുക്ക് കൃത്യമായ കണക്കുകള്‍ തരൂ’, പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

मैंने उप्र के मुख्यमंत्री जी को पत्र लिखकर टेस्टिंग बढ़ाने का आग्रह किया था। यूपी में होने वाली मौतों में 5 की कोरोना टेस्ट रिपोर्ट मौत के बाद आई।

जांच का सिस्टम अभी भी बहुत लचर है। जांच की व्यवस्था को तेज व व्यवस्थित करिए। ज्यादा से ज्यादा जांचें ही हमें सही तस्वीर दे सकती हैं।

— Priyanka Gandhi Vadra (@priyankagandhi)
click me!