Latest Videos

'രാഷ്ട്രീയം മാറ്റിവയ്ക്കാം'; ഈ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന് യോഗിയോട് പ്രിയങ്ക

By Web TeamFirst Published Apr 10, 2020, 2:55 PM IST
Highlights

കൊറോണ വൈറസിന് ജാതിയോ മതമോ ഒന്നുമില്ല. അത് എല്ലാവരെയും ബാധിക്കാം. രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളെ സഹായിക്കുകയും നല്ല അവസ്ഥ ഉണ്ടാക്കിയെടുക്കുകയുമാണ് വേണ്ടതെന്ന് പ്രിയങ്ക

ലക്‌നൗ: ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി അവരെ സ്വമേധയാ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകുന്ന അവസ്ഥയുണ്ടാക്കണമെന്ന് പ്രിയങ്ക ഗാന്ധി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തെഴുതി. ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്. കൊറോണ വൈറസിന് ജാതിയോ മതമോ ഒന്നുമില്ല. അത് എല്ലാവരെയും ബാധിക്കാം.

രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളെ സഹായിക്കുകയും നല്ല അവസ്ഥ ഉണ്ടാക്കിയെടുക്കുകയുമാണ് വേണ്ടത്. ഈ പോരാട്ടത്തില്‍ അതിന് വേണ്ടി നടപടികളാണ് ആവശ്യമെന്നും യോഗിക്കെഴുതിയ കത്തില്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് കൊവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ സൂചന ലഭിച്ചു.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 40 ശതമാനം പേര്‍ക്കും എവിടെ നിന്ന് രോഗം ലഭിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഒപ്പം ന്യൂമോണിയ പോലെയുള്ള കടുത്ത ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ല്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുതയാണ്. ഇതെല്ലാം ചേര്‍ത്തുവായിച്ചാല്‍ രാജ്യം സാമൂഹികവ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
 

click me!