സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്, ചൊവ്വാഴ്ച മുതല്‍ നടപടികള്‍ ലൈവ്സ്‍ട്രീം ചെയ്യും

Published : Sep 21, 2022, 12:03 PM ISTUpdated : Sep 21, 2022, 12:11 PM IST
സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവ്, ചൊവ്വാഴ്ച മുതല്‍ നടപടികള്‍ ലൈവ്സ്‍ട്രീം ചെയ്യും

Synopsis

ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.  

ദില്ലി: സുപ്രീംകോടതി ഭരണഘടന ബഞ്ചിലെ നടപടികൾ ഓൺലൈനിലൂടെ തത്സമയം കാണിക്കാൻ തീരുമാനം. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ദില്ലിയിലെ അധികാര തർക്കം പരിഗണിക്കുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചിന്‍റെ നടപടികളാകും ആദ്യം തത്സമയം നല്‍കുക. സുപ്രീംകോടതി നടപടിയാകെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിന്‍റെ തുടക്കമാവുമിതെന്നാണ് സൂചന. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.  

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'