'രാഹുൽ തന്നെ അധ്യക്ഷനാകണം'; പ്രവർത്തകരുടെ വികാരം പിസിസികൾ വഴി അറിയിച്ചുവെന്ന് സച്ചിൻ പൈലറ്റ്

Published : Sep 21, 2022, 10:38 AM ISTUpdated : Sep 21, 2022, 11:49 AM IST
'രാഹുൽ തന്നെ അധ്യക്ഷനാകണം'; പ്രവർത്തകരുടെ വികാരം പിസിസികൾ വഴി അറിയിച്ചുവെന്ന് സച്ചിൻ പൈലറ്റ്

Synopsis

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ആരൊക്കെ സമർപ്പിക്കും എന്നത് കാത്തിരുന്നു കാണണം.ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവകാശമുണ്ടെന്നും സച്ചിൻ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊച്ചി : രാഹുൽ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് താൽപര്യമെന്ന് സച്ചിൻ പൈലറ്റ് . മിക്ക പ്രദേശ് കോൺ​ഗ്രസ് കമ്മറ്റികളും ഇക്കാര്യം എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പാർട്ടി പ്രവർത്തകരുടെ വികാരമാണ് പി സി സികൾ വഴി എ ഐ സി സിയെ അറിയിച്ചത് .  ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുൽ ​ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിൻ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ആരൊക്കെ സമർപ്പിക്കും എന്നത് കാത്തിരുന്നു കാണണം.ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവകാശമുണ്ട്.  ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുന്നത് കോൺഗ്രസിന് മാത്രം ആണ്. ബിജെപിയിൽ ഇത്തരം തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു . രാഹുൽ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊച്ചിയിൽ സച്ചിൻ പൈലറ്റും അണി ചേർന്നു

സോണിയയോ രാഹുലോ അല്ലെങ്കിൽ മത്സരിക്കും-തരൂർ,സച്ചിൻപൈലറ്റിനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ മത്സരിക്കാം-​ഗെലോട്ട്
 

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം