ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം കുറയ്ക്കാൻ ആലോചന; 25ൽ നിന്ന് 21 ആയി മാറുമോ, നിർണായക നീക്കത്തിന് ദില്ലി സർക്കാർ

Published : Sep 12, 2025, 02:50 AM IST
Draught Beer In Telangana

Synopsis

അനധികൃത മദ്യവിൽപ്പന നിയന്ത്രിക്കുന്നതിനായി ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാൻ ദില്ലി സർക്കാർ ആലോചിക്കുന്നു. കരിഞ്ചന്ത വിൽപ്പന തടയാനും സംസ്ഥാനത്തിന്‍റെ വരുമാനം സംരക്ഷിക്കാനും ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. 

ദില്ലി: അനധികൃത മദ്യവിൽപ്പന നിയന്ത്രിക്കുന്നതിനായി ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാൻ ദില്ലി സർക്കാർ ആലോചിക്കുന്നു. ഈ ആഴ്ച ദില്ലിയുടെ എക്സൈസ് നയം അവലോകനം ചെയ്യാൻ നടത്തിയ ഉന്നതതല യോഗത്തിൽ ഈ നിർദ്ദേശം ചർച്ച ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ സമീപത്തെ എൻസിആർ നഗരങ്ങളെ അപേക്ഷിച്ച് ദില്ലിയിൽ ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം വളറെ കൂടുതലാണ്. തലസ്ഥാനത്ത് പ്രായപരിധി കുറയ്ക്കുന്നത്, പലപ്പോഴും സുരക്ഷിതമല്ലാത്ത മദ്യങ്ങളുടെ വിൽപ്പന ഉൾപ്പെടെയുള്ള കരിഞ്ചന്ത വിൽപ്പന തടയാൻ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. ഇത് സംസ്ഥാനത്തിന്‍റെ വരുമാനം സംരക്ഷിക്കാനും സഹായിക്കും.

പുതിയ മദ്യവിൽപ്പന നയം

ദില്ലിയിലെ ബിയർ വിൽപ്പനയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചും സർക്കാർ പരിശോധിക്കുന്നുണ്ട്. സർക്കാർ നടത്തുന്ന ഔട്ട്ലെറ്റുകളും സ്വകാര്യ പങ്കാളിത്തവും ഉൾപ്പെടുത്തി ഒരു ഹൈബ്രിഡ് മോഡൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നു. നിലവിൽ, 2022ൽ സ്വകാര്യ വിൽപ്പനക്കാരെ അനുവദിച്ച നയം പിൻവലിച്ചതിന് ശേഷം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ മാത്രമാണ് മദ്യവിൽപ്പന നടത്തുന്നത്.

"നിയമപരമായ മദ്യപാന പ്രായം ലംഘിച്ചാൽ ദില്ലി എക്സൈസ് ആക്ട്, 2009 പ്രകാരം നിയമനടപടികൾ നേരിടേണ്ടിവരും," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സുതാര്യത ഉറപ്പാക്കിക്കൊണ്ട് വിൽപ്പന ആധുനികവത്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വ്യവസായ പങ്കാളികളുമായി കൂടിയാലോചനകൾ

പിഡബ്ല്യുഡി മന്ത്രി പ്രവേഷ് വർമ്മയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സമിതി മദ്യ വ്യവസായത്തിലെ പങ്കാളികളുമായി കൂടിയാലോചനകൾ ആരംഭിച്ചു. ദില്ലിയിൽ ദേശീയ, അന്തർദേശീയ പ്രീമിയം മദ്യ ബ്രാൻഡുകൾ കൂടുതൽ ലഭ്യമാക്കുന്നതിനുള്ള വഴികൾ സമിതി പരിശോധിക്കുന്നുണ്ട്. മദ്യത്തിന്‍റെ ലഭ്യത കുറവായതിനാൽ നിലവിൽ പലരും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് മദ്യം വാങ്ങുന്നത്.

"പുതിയ നയം സമീപ പ്രദേശങ്ങളുമായുള്ള വിലവ്യത്യാസം കാരണം ദില്ലിക്ക് വരുമാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കും," ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ജനസാന്ദ്രത കൂടിയ റെസിഡൻഷ്യൽ ഏരിയകളിൽ മദ്യശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും, അതേസമയം മാളുകളിലും വാണിജ്യ കോംപ്ലക്സുകളിലും ഔട്ട്ലെറ്റുകൾക്ക് പ്രോത്സാഹനം നൽകാനും ഉദ്യോഗസ്ഥർ ആലോചിക്കുന്നു.

നിലവിൽ, നാല് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് ദില്ലിയിൽ മദ്യശാലകൾ നടത്തുന്നത്. ഓരോ സ്ഥാപനത്തിനും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 50 രൂപയും വിദേശ മദ്യത്തിന് 100 രൂപയും ലാഭമുണ്ട്. ഇത് വിലയിൽ ഏകീകരണം ഉറപ്പാക്കുമെങ്കിലും, ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പിനും പ്രീമിയം ബ്രാൻഡുകളുടെ ലഭ്യതയ്ക്കും വലിയ പരിമിതിയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം