കർണാടക വനപാലകരുടെ വെടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ സംഘര്‍ഷത്തിന് അയവ്

Published : Feb 18, 2023, 05:41 PM IST
കർണാടക വനപാലകരുടെ വെടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ സംഘര്‍ഷത്തിന് അയവ്

Synopsis

കൊട്ടവഞ്ചിയിൽ മീൻ പിടിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ വനം വകുപ്പ് വാർഡൻമാർ വെടിവയ്ക്കുകയായിരുന്നു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇന്നലെ അതിർത്തിയിൽ സംഘടിച്ചത്

മേട്ടൂര്‍: കർണാടകയിലെ അടിപ്പാലാറിൽ തമിഴ്നാട് സ്വദേശി കർണാടക വനപാലകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കർണാടക - തമിഴ്നനാട് അതിർത്തിയിൽ നിലനിന്ന സംഘർഷത്തിന് അയവ്. മേട്ടൂർ കൊളത്തൂർ സ്വദേശി രാജയാണ് മരിച്ചത്.  കൊട്ടവഞ്ചിയിൽ മീൻ പിടിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ വനം വകുപ്പ് വാർഡൻമാർ വെടിവയ്ക്കുകയായിരുന്നു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇന്നലെ അതിർത്തിയിൽ സംഘടിച്ചത്. അതേസമയം കാട്ടിൽ അതിക്രമിച്ച് കയറി വേട്ടയാടിയ സംഘത്തിന് നേരെയാണ് നിറയൊഴിച്ചതെന്നാണ് കർണാടക വനപാലകരുടെ വാദം. സംഘർഷത്തെ തുടർന്ന് മേട്ടൂർ ഭാഗത്ത് അന്തർ സംസ്ഥാന വാഹന ഗതാഗതം ഏറെ നേരം നിർത്തിവച്ചിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'