
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച കോടീശ്വരനും നിക്ഷേപകനുമായ ജോർജ്ജ് സോറോസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂയോർക്കിൽ നിന്നുള്ള വൃദ്ധൻ, പണക്കാരൻ. അപകടകാരിയായ വ്യക്തിയെന്നാണ് വിദേശകാര്യമന്ത്രി സോറോസിനെ വിമർശിച്ചത്. ലോകം തൻ്റെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നാണ് സോറോസിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി നടത്തിയ സംഭാഷണത്തിലാണ് ജയശങ്കർ സോറോസിനെതിരെ രംഗത്തെത്തിയത്.
ഇഷ്ടക്കാർ ജയിച്ചാൽ തെരഞ്ഞെടുപ്പ് നല്ലതെന്നും അല്ലെങ്കിൽ മോശം ജനാധിപത്യമാണെന്നും സോറോസിനെപ്പോലുള്ളവർ പറയുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യക്തികൾ അപകടമാണ്. ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നതിനായി ഇവർ കോടികൾ ചെലവാക്കുമെന്നും ജയശങ്കർ കുറ്റപ്പെടുത്തി. നേരത്തെ മറ്റൊരു മന്ത്രി സ്മൃതി ഇറാനിയും സോറോസിനെതിരെ രംഗത്തെത്തിയിരുന്നു.
'ജിഎസ്ടി നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവ്', കേന്ദ്രത്തെ വിമര്‍ശിച്ച് തമിഴ്നാട്
അദാനി-ഹിൻഡൻബർഗ് വിഷയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജോർജ്ജ് സോറോസ് വിമർശനവുമായി രംഗത്തെത്തിയത്. മോദി ജനാധിപത്യവാദിയല്ലെന്നും അദ്ദേഹത്തിന്‍റെ രീതി ജനാധിപത്യരീതിയിലല്ലെന്നുമാണ് സോറോസ് വിമര്‍ശിച്ചത്. തുടര്‍ന്ന് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള സോറോസിന്റെ പരാമർശത്തിൽ മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തി. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam