പൊതുമേഖലാ ബാങ്കുകളുടെ ലയനം: പ്രതിഷേധവുമായി ബാങ്ക് യൂണിയനുകള്‍, നാളെ കരിദിനം

By Web TeamFirst Published Aug 30, 2019, 7:04 PM IST
Highlights

 എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസർമാരും നാളെ കറുത്ത ബാഡ്ജുകൾ ധരിച്ച് ജോലിചെയ്ത് കരിദിനമാചരിക്കും. 
 

ദില്ലി: കേന്ദ്ര ഗവൺമെന്‍റ് പ്രഖ്യാപിച്ച  പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ നാളെ ശനിയാഴ്ച (31/8/2019) രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുവാൻ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി  തീരുമാനിച്ചു. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസർമാരും നാളെ കറുത്ത ബാഡ്ജുകൾ ധരിച്ച് ജോലിചെയ്ത് കരിദിനമാചരിക്കും.

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാണ്.

click me!