
ദില്ലി: സുപ്രീം കോടതിക്ക് മുന്നിൽ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചീഫ് ജസ്റ്റിസ് ഇതുവരെയും കോടതിയിലേക്ക് എത്തിയിട്ടില്ല. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികൾ വൈകിയാണ് തുടങ്ങിയത്.
18 മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. തിനിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തിരുന്നു.
ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധിച്ച അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ജസ്റ്റിസ് കോടതിയിൽ അടക്കം കോടതി നടപടികൾ അസാധാരണമായി വൈകുകയും ചെയ്തു.
പിഎം മോദി സിനിമയ്ക്കെതിരായ ഹര്‍ജിയിൽ അടക്കം സുപ്രധാന വിഷയങ്ങൾ സുപ്രീം കോടതിയിൽ ഇന്ന് പരിഗണനയ്ക്ക് വരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam