
ഷിംല: ഷിംല - കാല്‍ക്ക പൈതൃക ട്രെയിന്‍ യാത്ര ആസ്വദിച്ച് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്രാ സംഘം. ഷിംലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ഒരുമണിക്കൂറോളം നേരം വിദ്യാര്‍ത്ഥികള്‍ ഷിംല - കാല്‍ക്ക നാരോ ഗേജ് ട്രെയിനില്‍ സഞ്ചരിച്ചു. ദുബായിലെ മെട്രോ ട്രെയിൻ യാത്ര മാത്രം പരിചയിച്ച വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഷിംലയിൽ നിന്നുള്ള ട്രെയിൻ യാത്ര. യാത്രയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ വിദ്യാർഥികളുടെ മനസ് കീഴടക്കി. ട്രെയിനിനകത്ത് ഡാൻസ് ചെയ്തും പാട്ടുപാടിയും ഒക്കെ അവർ യാത്രയെ അവിസ്മരണീയമാക്കി. യാത്രയുടെ ഓരോ നിമിഷവും അവർ മൊബൈൽ ക്യാമറകളിലേക്ക് പകർത്തി. ദില്ലിയിലേക്കുള്ള മടക്കയാത്രയിൽ ഷിംല മുതൽ കാത്ലീഘട്ട് വരെയാണ് വിദ്യാർത്ഥികൾ പൈതൃക ട്രെയിനിൽ സഞ്ചരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam