ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

ദില്ലി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ദില്ലി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് അഞ്ച് ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ വിവിധ ഇടത് സംഘടനകൾ നാളെ പ്രതിഷേധ പ്രകടനം നടത്തും. പരിശീലനം മുടങ്ങാതിരിക്കാൻ ഗുസ്തി താരങ്ങൾ സമരവേദിയിൽ ഇന്ന് ഗുസ്തി നടത്തിയേക്കും എന്ന് സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി, സമരത്തിന് നേതാക്കളുടെ പിന്തുണ