
ദില്ലി: അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ദില്ലിയിലും പരിസര പ്രദേശത്തും സുപ്രീം കോടതി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവംബർ അഞ്ച് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും ഉത്തരവായിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗുരുതരാവസ്ഥയിൽ എത്തിയതിനെ തുടർന്ന് പരിസ്ഥിതി മലിനീകരണ അതോറിറ്റി (നിയന്ത്രണവും തടയലും) ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഇവിടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം ജനാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയോടെ മലിനീകരണത്തിന്റെ തോത് ഗുരുതരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നതായി പരിസ്ഥിതി മലിനീകരണ അതോറിറ്റി (നിയന്ത്രണവും തടയലും) വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്കൂൾ കുട്ടികൾക്ക് മാസ്ക് വിതരണം ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam